എന്‍ ശിരസ്സില്‍(1) വെളുക്കും നരയല്ല,
എന്‍റെയുള്ളില്‍ നുരയും ചിരിയാണ്;
എന്‍ ചിരിതന്‍ വെളുപ്പ് ചതിയല്ല,
മധുരമൂറി നിറയും നിറമാണ്;
എന്‍ ചിരിതന്‍ വെളുപ്പ് ചതിയല്ല,
മധുരമൂറി നിറയും നിറമാണ്;
എന്നുമെന്‍ കാതില്‍ കാറ്റൊളിപ്പിച്ചിടും
വാക്കിന്‍ ചാമരം പൂത്ത കുളിരാണ്.
വാക്കിന്‍ ചാമരം പൂത്ത കുളിരാണ്.
മധുരമിപ്പുഴക്കരതന്‍ വരമാണ്
മധുരമുപ്പില്‍ കടഞ്ഞ മനസ്സാണ്;
മധുരം വിളവിന്‍റെ പ്രായമറിയിക്കും
വഴിതന്നര്‍ദ്ധവിരാമസ്മൃതിയാണ്.
എന്‍റെ പൊക്കമെന്‍ വേരുകളൂന്നുന്ന
മണ്ണിന്‍ ഔദാര്യശീലത്തിന്‍ പോക്കമാ-
ഉയിരുപോകാത്തൊരെന്‍തല(2) ചെറിയൊരു
കുഴിയില്‍ മണ്ണിന്‍റെ മടിയില്‍ വച്ചീടുകില്‍
മധുരം നിങ്ങള്‍ക്കു നാളെയും നല്‍കുവാന്‍
ചിരിതന്‍ ചാമരം ചൂടി ഞാന്‍ നിന്നിടും.
** ** ** ** ** ** ** ** ** **
എന്‍റെ നാട് കരിമ്പിന്‍പുഴയിലി-
ന്നില്ല തുണ്ട് കരിമ്പിന്‍റെ ചണ്ടിയും
മധുരമിത്തിരി ചുമ്മി നടന്നൊരു
വഴി തെളിക്കാന്‍ കുറുമ്പുള്ള കൂട്ടരും.
ഇല്ലൊഴുക്ക് പുഴ ഉപ്പുകായലായ്,
ഇല്ല മുങ്ങുവാന്‍ ധ്യാനപ്പൊന്‍മാനുകള്‍(3),
ഇല്ല മാനത്തുകണ്ണി തണല്‍ പറ്റി
കാത്തു നിന്ന കടവിന്‍ കിനാക്കളും.
ഉള്ളതാരുമേനോക്കാതെ, അക്കത്തിന്‍(4)
മുന്നിലായോരു പേര്, തപാലിന്‍റെ
മങ്ങി മാഞ്ഞു മറന്ന മൂലയ്ക്കായി,
നഷ്ടമായ വിലാസം തിരഞ്ഞിടും
വണ്ട് തീറ്റപ്പുഴുവിന്‍ ചുമടുമായ്
കൂടുതേടുമിടത്തിന്‍റെ ഓര്‍മയായ്.
ഓര്‍ത്തിരിക്കാനടയാളമായൊരു
കാഴ്ച്ചയെങ്കിലുമവ്യക്തമാകിലും
ബാക്കിയെങ്കിലത് ജീവിത്തിന്‍റെ.
ഭാഗ്യമെന്നുള്ള തെറ്റ് തിരുത്തുവാന്‍
കാറ്റടിച്ചു കൊഴിയും കരിയില
കാട്ടിടും വഴി കാതോര്‍ത്തിരിപ്പു ഞാന്‍.
____________________
മധുരം വിളവിന്‍റെ പ്രായമറിയിക്കും
വഴിതന്നര്‍ദ്ധവിരാമസ്മൃതിയാണ്.
എന്‍റെ പൊക്കമെന്‍ വേരുകളൂന്നുന്ന
മണ്ണിന്‍ ഔദാര്യശീലത്തിന്‍ പോക്കമാ-
ണെന്‍റെയോലതന്‍ മൂര്‍ച്ച കാപട്യങ്ങള്‍
ച്ച്ചിന്നമാക്കുമെന്‍ നാവിന്‍റെ നോവാണ്.
മധുരമൊക്കെയെന്‍ ഉടലില്‍ ഞാന്‍ സൂക്ഷിപ്പൂ,
അതു ചവച്ചും കടിച്ചുമെടുക്കുവോര്‍ ഉയിരുപോകാത്തൊരെന്‍തല(2) ചെറിയൊരു
കുഴിയില്‍ മണ്ണിന്‍റെ മടിയില്‍ വച്ചീടുകില്‍
മധുരം നിങ്ങള്‍ക്കു നാളെയും നല്‍കുവാന്‍
ചിരിതന്‍ ചാമരം ചൂടി ഞാന്‍ നിന്നിടും.
** ** ** ** ** ** ** ** ** **
എന്‍റെ നാട് കരിമ്പിന്‍പുഴയിലി-
ന്നില്ല തുണ്ട് കരിമ്പിന്‍റെ ചണ്ടിയും
മധുരമിത്തിരി ചുമ്മി നടന്നൊരു
വഴി തെളിക്കാന്‍ കുറുമ്പുള്ള കൂട്ടരും.
ഇല്ലൊഴുക്ക് പുഴ ഉപ്പുകായലായ്,
ഇല്ല മുങ്ങുവാന്‍ ധ്യാനപ്പൊന്‍മാനുകള്‍(3),
ഇല്ല മാനത്തുകണ്ണി തണല്‍ പറ്റി
കാത്തു നിന്ന കടവിന്‍ കിനാക്കളും.
ഉള്ളതാരുമേനോക്കാതെ, അക്കത്തിന്‍(4)
മുന്നിലായോരു പേര്, തപാലിന്‍റെ
മങ്ങി മാഞ്ഞു മറന്ന മൂലയ്ക്കായി,
നഷ്ടമായ വിലാസം തിരഞ്ഞിടും
വണ്ട് തീറ്റപ്പുഴുവിന്‍ ചുമടുമായ്
കൂടുതേടുമിടത്തിന്‍റെ ഓര്‍മയായ്.
ഓര്‍ത്തിരിക്കാനടയാളമായൊരു
കാഴ്ച്ചയെങ്കിലുമവ്യക്തമാകിലും
ബാക്കിയെങ്കിലത് ജീവിത്തിന്‍റെ.
ഭാഗ്യമെന്നുള്ള തെറ്റ് തിരുത്തുവാന്‍
കാറ്റടിച്ചു കൊഴിയും കരിയില
കാട്ടിടും വഴി കാതോര്‍ത്തിരിപ്പു ഞാന്‍.
____________________
1.കരിമ്പിന് വെഞ്ചാമരം പോലുള്ള പൂവാണ്.
2.കരിമ്പിന്‍റെ മണ്ട വെട്ടിയാണ് നടുന്നത്.
3.ഒരു കല്ല് പോലെ വെള്ളത്തില്‍ വീണു ഇര പിടിച്ചു പറന്നു പോകുന്ന പക്ഷി.
4.പിന്‍കോഡ്.
4.പിന്‍കോഡ്.
No comments:
Post a Comment