എത്ര തുറന്നാലും തീരാതെ മുറിയുള്ള
വിസ്തൃതമാകുമീ കൊട്ടാരത്തില്‍
കണ്ടതിന് കാളിമ വിസ്മൃതമായിടാന്
താനേയടുത്ത മുറി തുറന്നു.
ഇണചേര്‍ന്നു ചിറകു മറന്നവര്‍ പാറ്റകള്‍ ,
അതുതിന്നാനാശിച്ചു വലയുമായി
കാലെട്ടും പൊന്തിച്ചു സന്നദ്ധനായ്നിന്ന
ഭീമന് ചിലന്തിയുമോടി,യെന്നും
മൂലകള്‍ സൂക്ഷിക്കും കൂരിരുട്ടില്‍ രക്ഷാ-
താവളമാശ്രയം എന്നറിഞ്ഞോര് .
രക്ഷപ്പെടേണ്ടവര് പാര്ക്കുമിടങ്ങളില്
രക്ഷയില്ലെന്നതറിഞ്ഞടുത്ത
വാതില്‍ തുറന്നു, വെളിച്ചമെത്തും മുന്‍പേ
കാലിന്റെ കീഴിലായ് സ്ഫോടനങ്ങള്‍ ;
ഓട്ടത്തില്‍ തോറ്റോരു പാറ്റയെ തോളേറ്റി
ശാശ്വത ശാന്തി കവാടമെത്താന്
നീങ്ങുമുറുമ്പിന്റെ ജാഥ തകര്‍ന്നുപോയ്;
ദാഹിച്ചു നാവു വരണ്ടുപോയി.
ശീതീകരണിയില്‍ സൂക്ഷിച്ച മുന്തിരി-
ച്ചാറിന്റെ മൂടി തുറന്നു; മൂന്നു
ശാന്തി മന്ത്രങ്ങളും നാവില്‍ മരവിച്ചു
ധ്യാനിച്ചു പല്ലി കിടന്നിടുന്നു.
പിന്നെ കൊട്ടാരങ്ങള്‍ സംഗമതീര്ത്ഥങ്ങള്
എല്ലാം വെടിഞ്ഞു കുതിച്ചു
എങ്ങോ തുടങ്ങിയ കാറ്റില്‍ ഒടുങ്ങാതെ
എന്നുമടിക്കുന്ന കാറ്റില്‍
വീണപൂവോ പിന്നെ വിണ്താരമാകുമോ
എന്നൊന്നുമൊട്ടുമോരാതെ
നിത്യസുരക്ഷിത സ്ഥാനം തിരയുവാന്‍,
തെക്കോട്ടു തന്നെയായ് യാത്ര;
ദക്ഷിണാമൂര്‍ത്തിതന്‍ ദൃഷ്ടിരഥം, രാമന്
സീതയെ തേടി കരഞ്ഞ പഥം,
ആയുസ്സിന് പട്ടങ്ങള്‍ നൂലു പോട്ടുന്നേരം
താനേ പറന്നു പതിക്കുന്നിടം.
അമൃതിനായ് മത്തിട്ടു മറുപിള്ളയായ് വന്ന
കാളകൂടത്തെ പൊറുക്കാന്‍
കണ്ഠമടഞ്ഞവര് വാടക വാക്കിന്റെ
കാളയെ ചന്തക്കിറക്കി **
'മാനമാണു ബന്ധമോക്ഷങ്ങള്‍ക്കു കാരണ'-
മെന്നതു നന്നായുറയ്ക്കാന്
മാനവസേവയെയാതുരസേവയെ
നാരായാണസ്സേവയാക്കും
എത്തിയ ലക്ഷ്യത്തില്‍ എല്ലാം സുനിശ്ചിതം
പൂര്ണ്ണമാകുന്നിങ്ങു യാത്ര.
പാപിക്കു രക്ഷ കുരിശുള്ളില് മറ്റൊരാള്‍
മാറിചച്ചുമക്കുന്നതെന്നും
ഒന്നുമില്ലായ്മയിലുടമസ്ഥനായിടു
ന്നെല്ലാതിനെന്നുമറിഞ്ഞും
നേടുവാന്‍ നഷ്ടമാകാനോന്നുമില്ലാതെ
പോഷിച്ചും ശോഷിച്ചും വീശും
കാറ്റായി കാലന്റെ മുഷ്ടിയില് ; ഹാ! ഇപ്പോള്‍
എന്തു സുരക്ഷിതം സത്യം;
എത്ര സ്വതന്ത്രം അമൃതം.
* അമൃതപുരിയില്‍ അക്രമസ്വഭാവം കാണിച്ച ബീഹാറുകാരന് ചെറുപ്പക്കാരന് കൊലക്കുറ്റത്തിന് പോലീസ് കസ്റ്റടിയില്‍ . മാനസിക രോഗിയാണെന്നു കണ്ട് ചികിത്സിക്കാന്‍ തിരുവനന്തപുരം മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു രണ്ടാമത്തെ ദിവസം മരിച്ചു. മറ്റാരൊക്കെയോ കൊലക്കുറ്റത്തിനു പ്രതികളായി.
** പാലാഴിമധനം-നീലകണ്ഠന്...