ഒരിക്കല്‍കൂടിയൊന്നു
തെളിയാന്‍ പറ്റാത്ത
മണ്‍വിളക്കിന്‍ കൂമ്പാരത്തില്‍
തിരയുന്നനാഥത്വം
ആരുടെ ചിമിഴേതെ-
ന്നറിയാന്‍ വിലാപങ്ങ-
ളമരുമിരുളിന്റെ
തിരയായനുവേലം.
പുറങ്ങള്‍ സ്വയം മായ്ചു
തെളിയുമര്‍ദ്ധ(ത്ഥ)ങ്ങളി-
ലിളകും നിറം ചാര്‍ത്തി
നാഥത്വമണിഞ്ഞവര്‍
ശരിയാം പേരു തേടു-
ന്നുരുളും കളിപ്പന്തിന്‍
വഴികളൊടുങ്ങുന്ന
സീമന്ത സാനുക്കളില്‍ .
ഇരുളും വെളിച്ചവു-
മിടവിട്ടൊളിപ്പിക്കും
പോരുളിന്നപൂര്‍ണ്ണത
മധുവായ് കിനിയുമ്പോള്‍
വെറുതേ ചിരിക്കുന്ന
വഴിവക്കിലെ പൂക്കള്‍
വിടചൊല്ലുവാനുള്ള
കണ്മഷിയൊരുക്കയായ്.
തിരച്ചിലൊടുങ്ങുന്നൂ
മറ്റൊരുതിരയായി
ചിരിക്കുന്നുത്തരങ്ങള്‍
മറു ചോദ്യമായ് നീളേ.
തലയും വാലും ചൊല്ലി
നാണയമെറിഞ്ഞുള്ള
തിരയല്‍ തീരുന്നിട-
ത്താകട്ടെയിടവേള.
തെളിയാന്‍ പറ്റാത്ത
മണ്‍വിളക്കിന്‍ കൂമ്പാരത്തില്‍
തിരയുന്നനാഥത്വം
ആരുടെ ചിമിഴേതെ-
ന്നറിയാന്‍ വിലാപങ്ങ-
ളമരുമിരുളിന്റെ
തിരയായനുവേലം.
പുറങ്ങള്‍ സ്വയം മായ്ചു
തെളിയുമര്‍ദ്ധ(ത്ഥ)ങ്ങളി-
ലിളകും നിറം ചാര്‍ത്തി
നാഥത്വമണിഞ്ഞവര്‍
ശരിയാം പേരു തേടു-
ന്നുരുളും കളിപ്പന്തിന്‍
വഴികളൊടുങ്ങുന്ന
സീമന്ത സാനുക്കളില്‍ .
ഇരുളും വെളിച്ചവു-
മിടവിട്ടൊളിപ്പിക്കും
പോരുളിന്നപൂര്‍ണ്ണത
മധുവായ് കിനിയുമ്പോള്‍
വെറുതേ ചിരിക്കുന്ന
വഴിവക്കിലെ പൂക്കള്‍
വിടചൊല്ലുവാനുള്ള
കണ്മഷിയൊരുക്കയായ്.
തിരച്ചിലൊടുങ്ങുന്നൂ
മറ്റൊരുതിരയായി
ചിരിക്കുന്നുത്തരങ്ങള്‍
മറു ചോദ്യമായ് നീളേ.
തലയും വാലും ചൊല്ലി
നാണയമെറിഞ്ഞുള്ള
തിരയല്‍ തീരുന്നിട-
ത്താകട്ടെയിടവേള.
No comments:
Post a Comment