നിറയരുത്, നിറഞ്ഞാല്‍ തുളുമ്പും,
തുളുമ്പിയാല്‍ പോകും വഴി അറിയില്ല.
നിറയരുത്, അകം വിങ്ങും,
ബലം കുറയും, വിള്ളല്‍ വീഴും,
അണക്കെട്ടുകള്‍ തകരും,
അപ്പുറം ഇപ്പുറം ഇല്ലാതെ
ഇരമ്പി പാഞ്ഞ് ഒഴുക്കു പിന്‍വലിയും.
ഇരമ്പി പാഞ്ഞ് ഒഴുക്കു പിന്‍വലിയും.
പിന്നെ? വ്യതിരിക്തതമായ
ശ്മശാനനിശ്ശബ്ദതയുടെ ഇടനാഴിയില്‍
അവകാശത്തിനുവേണ്ടി
ആരു യുദ്ധം ചെയ്യും?
ശാന്തിയുടെ സമുദ്രത്തിലേക്കുള്ള
മഹാപ്രയാണത്തിന് മുമ്പേ,
സംഭരിക്കാന്‍ നിറക്കാന്‍,
ഒഴുക്ക് തടയാതിരിക്കാം.
ശ്മശാനനിശ്ശബ്ദതയുടെ ഇടനാഴിയില്‍
അവകാശത്തിനുവേണ്ടി
ആരു യുദ്ധം ചെയ്യും?
ശാന്തിയുടെ സമുദ്രത്തിലേക്കുള്ള
മഹാപ്രയാണത്തിന് മുമ്പേ,
സംഭരിക്കാന്‍ നിറക്കാന്‍,
ഒഴുക്ക് തടയാതിരിക്കാം.
കൈവഴികളിലേക്ക്, കൈക്കുടന്നയിലേക്ക്,
കാത്തിരിക്കും ഹൃദയങ്ങളിലേക്ക്,
ഇത്തിരിനാള്‍ കൂടി ഒഴുകാം.
അല്ലെങ്കില്‍,
നാളെയുടെ ഇന്നലയിലേക്കുള്ള,
പോകുന്നതിനു മുമ്പേ തിരിച്ചുവരുന്ന,
വിള്ളലില്ലാത്ത വേഗതയുടെ
വന്യതയിലേക്ക് കാലാതീതമായി
ഒഴുകാം.
ഇരുട്ടില്‍ തപ്പാതെ
എന്നും അപ്പുറത്തുള്ള
വെളിച്ചത്തില്‍ കൂടുകെട്ടാം;
പഴയ കാലം ഇപ്പോഴും
ഉരുണ്ടും ഇരുണ്ടും നിഴലിട്ടും ഉണ്ടല്ലോ
ഈ മണ്ണില്‍.
ഈ മണ്ണില്‍.